
കായംകുളം: കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചേരാവള്ളി തോപ്പിൽ തറയിൽ വീട്ടിൽ അൻവർഷാനെ ( 24) ജില്ലാ പൊലീസ് മേധാവിയുടെ അധികാരപരിധിയിൽ ഒരു വർഷക്കാലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞുക്കൊണ്ട് കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചു. കായംകുളം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ വധശ്രമം, അടിപിടി, മയക്കുമരുന്ന് കൈകാര്യം ചെയ്യൽ മുതലായ കേസുകളിൽ പ്രതിയാണ്