
കായംകുളം: ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു, യാത്രക്കാരൻ അത്‌ഭുതകരമായി രക്ഷപ്പെട്ടു. കുറ്റിതെരുവ് മുല്ലശേരി തെക്കതിൽ യൂനുസ് കുഞ്ഞ് (67) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ രണ്ടാം കുറ്റി സ്കൂളിന് സമീപത്താണ് ഒട്ടോ മറിഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ യൂനുസ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ആബിദ. മക്കൾ: ലൈല, ബുഷ്റ, സാദിഖ് ( ഖത്തർ ).മരുമക്കൾ : പി.എ ഖാദർ മാസ്റ്റർ (എസ്.വൈ. എസ് സംസ്ഥാന കൗൺസിൽ അംഗം, കീരിക്കാട് മുസ്‌ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്), ആസാദ് (സൗദി), നാദിയ ( ഖത്തർ )