p

ന്യൂഡൽഹി : ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി ഈമാസം വിധി പറയുമെന്ന് സൂചന. ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ,​ ജമ്മു കാശ്മീരിനെ മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത നടപടി ജനങ്ങളുമായി കൂടിയാലോചിക്കാതെയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വാദംകേട്ടത്. ജസ്റ്റിസ് കൗ‍ൾ ഈമാസം 25ന് വിരമിക്കാനിരിക്കുകയാണ്.