p

ന്യൂഡൽഹി : മണിപ്പൂരിൽ സംഘർഷത്തെ തുടർന്ന് ബുദ്ധിമുട്ടിലായ കുക്കി വിദ്യാർത്ഥികളുടെ തുടർപഠനത്തിന് അനുഭാവപൂർവമായ നിലപാടെടുത്ത് സുപ്രീംകോടതി. മണിപ്പൂർ സർവകലാശാലയിലെ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാം. അസാം സിൽച്ചാറിലെ അസാം സർവകാശാലയിലും,​ മേഘാലയ തലസ്ഥാനമായ ഷില്ലോംഗിലെ നോർത്ത് ഈസ്റ്റേൺ ഹിൽ സർവകലാശാലയിലും തുടർപഠനത്തിന് സൗകര്യമൊരുക്കാൻ നിർദ്ദേശിച്ചു. വിദ്യാർത്ഥികൾക്ക് നോഡൽ ഓഫീസമാരെ സമീപിക്കാം. 284 വിദ്യാർത്ഥികളുടെ വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ഇടപെട്ടത്. വിദ്യാർത്ഥികളുടെ മറ്റു പ്രശ്നങ്ങളിൽ ജസ്റ്റിസ് ഗീതാ മിത്തൽ അദ്ധ്യക്ഷനായ ഉന്നത സമിതി പരിഹാരമുണ്ടാക്കും.