india

ന്യൂഡൽഹി: 'ഇന്ത്യ" മുന്നണിയിൽ കോൺഗ്രസുമായി ഉടക്കി നിന്ന ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമതാ ബാനർജിയെ അനുനയിപ്പിച്ച് രാഹുൽ ഗാന്ധി. ഫോണിലൂടെ നടത്തിയ ചർച്ചയുടെ ഫലമായി അടുത്ത യോഗത്തിൽ പങ്കെടുക്കുമെന്ന് മമത അറിയിച്ചു.

അതേസമയം,​ മുന്നണി നേതാക്കൾക്കായി കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ഇന്നലെ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. അതിലും തൃണമൂൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. ഇന്നലെ പാർലമെന്റിൽ നടത്താൻ തീരുമാനിച്ചിരുന്ന യോഗം ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നായി മാറ്റുകയായിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുകു തുടങ്ങിയവർ പങ്കെടുത്തു.

ഖാർഗെയുടെ വീട്ടിൽ നടന്ന ഇന്ത്യ മുന്നണി യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന് രാഹുൽ ഗാന്ധിയോട് പറഞ്ഞതായി മമത ബാനർജി പറഞ്ഞു. ഏഴ് ദിവസം മുൻപെങ്കിലും മുഖ്യമന്ത്രിമാരെ അറിയിച്ചില്ലെങ്കിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് അറിയിച്ചതായും അവർ വ്യക്തമാക്കി.

പനിയായതിനാലാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് ജെ.ഡി.യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ പറഞ്ഞു.

'​ഇ​ന്ത്യ​'​ ​അം​ഗ​ങ്ങ​ൾ​ ​ആ​രോ​പ​ണം​ ​പാ​ടി​ല്ല

'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​അം​ഗ​ങ്ങ​ളാ​യ​ ​പ്ര​തി​പ​ക്ഷ​ ​ക​ക്ഷി​ക​ൾ​ ​ഭ​രി​ക്കു​ന്ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​ര​സ്‌​പ​രം​ ​പാ​ർ​ല​മെ​ന്റി​ൽ​ ​ഉ​ന്ന​യി​ക്ക​രു​തെ​ന്ന് ​ധാ​ര​ണ.​ ​ഇ​ന്ന​ലെ​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ൻ​ ​ഖാ​ർ​ഗെ​യു​ടെ​ ​വ​സ​തി​യി​ൽ​ ​ന​ട​ന്ന​ ​അ​ത്താ​ഴ​ ​വി​രു​ന്ന് ​യോ​ഗ​ത്തി​ലാ​ണ് ​ധാ​ര​ണ.​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ്,​ ​ശി​വ​സേ​നാ​ ​നേ​താ​ക്ക​ൾ​ ​പ​ങ്കെ​ടു​ത്തി​ല്ല.​ ​ബി.​ജെ.​പി​ക്കെ​തി​രെ​ ​പ​ര​മാ​വ​ധി​ ​ഒ​ന്നി​ച്ചു​ ​നി​ൽ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ധാ​ര​ണ.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​മു​ന്ന​ണി​യി​ലു​ണ്ടാ​യ​ ​അ​സ്വാ​ര​സ്യ​ങ്ങ​ളും​ ​ച​ർ​ച്ച​യാ​യി.​ ​മു​ന്ന​ണി​ ​യോ​ഗം​ ​ഉ​ട​ൻ​ ​വി​ളി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​മു​യ​ർ​ന്നു.
നീ​തി​ന്യാ​യ​ ​വ്യ​വ​സ്ഥ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ബി​ല്ലു​ക​ളി​ൽ​ ​അ​ട​ക്കം​ ​പ്ര​തി​പ​ക്ഷം​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​സ്വീ​ക​രി​ക്കേ​ണ്ട​ ​ത​ന്ത​ങ്ങ​ളും​ ​ച​ർ​ച്ച​യാ​യി.