sc

ന്യൂഡൽഹി : പ്രമുഖ വ്യവസായ ബ്രാൻഡുകൾ അടക്കം മായം ചേർത്ത തേൻ വിൽക്കുന്നത് പരിശോധിക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രീംകോടതി തള്ളി. ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആന്റി കറപ്ഷൻ കൗൺസിൽ ഒഫ് ഇന്ത്യ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. തേനിൽ പഞ്ചസാര ലായനി ചേർക്കുന്നുവെന്നാണ് പരാതി. തേനിന്റെ ശുദ്ധത പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.