toll

ന്യൂഡൽഹി: ദേശീയ പാതയിലെ ടോൾ പ്ലാസകളിൽ കെ.എസ്.ആർ.ടി.സി പോലുള്ള പൊതുവാഹനങ്ങൾക്ക് യാതൊരു ഇളവും നൽകാനാകില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വി. ശിവദാസൻ എം.പിക്ക് മറുപടി നൽകി. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചില വാഹനങ്ങൾക്കും വി.ഐ.പികളെ അനുഗമിക്കുന്ന വാഹനങ്ങൾക്കും മാത്രമാണ് ഇളവ്.

പാത നിർമിക്കാനായി മുടക്കിയ മുഴുവൻ തുകയും പിരിച്ചു കഴിഞ്ഞാലും 40 ശതമാനം നിരക്കിൽ ടോൾ പിരിവ് തുടരും. ടോൾ പിരിവിൽ നിന്നും സംസ്ഥാനങ്ങൾക്ക് യാതൊരു വിഹിതവും ലഭിക്കില്ല. തുക കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോകുന്നതെന്നും മറുപടിയിൽ പറയുന്നു.