
ന്യൂഡൽഹി: നെല്ലു സംഭരണനയത്തിലെ അപാകതയെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിൽ കർഷക ആത്മഹത്യ നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ലോക്‌സഭയിൽ കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്‌സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എം. കെ. രാഘവൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരെ അറിയിച്ചു. അഞ്ചു വർഷത്തിൽ കേരളത്തിന് ഭക്ഷ്യ സബ്സിഡി ഇനത്തിൽ 5627.26 കോടി രൂപ നൽകിയെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സബ്സിഡി വിതരണം ഒരു തുടർപ്രക്രിയ ആണെന്നും കേന്ദ്ര സർക്കാർ കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും തുക നൽകുന്നുണ്ടെന്നും മറുപടിയിൽ പറയുന്നു.