
ന്യൂഡൽഹി: അഞ്ചുവർഷത്തിനുള്ളിൽ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ കീഴിലുള്ള കരിപ്പൂർ അടക്കമുള്ള 25 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി.കെ.സിംഗ്.
ലോക്‌സഭയിൽ എം.പിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, ടി.എൻ.പ്രതാപൻ, കെ.സുധാകരൻ, അടൂർ പ്രകാശ്, കെ.മുരളീധരൻ, മുഹമ്മദ് ഫൈസൽ തുടങ്ങിയവരെ അറിയിച്ചു.
ഭുവനേശ്വർ, വാരണാസി, അമൃത്സർ, ട്രിച്ചി, ഇൻഡോർ, റായ്‌പൂർ, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂറത്ത്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്‌പൂർ, ഡെറാഡൂൺ രാജമുന്ദ്രി തുടങ്ങിയവയാണ് സ്വകാര്യവത്കരിക്കുന്ന മറ്റ് വിമാനത്താവളങ്ങൾ.