
ന്യൂഡൽഹി: രാജ്യത്തെ മെട്രോ നഗരങ്ങളിലെ പ്രളയം നേരിടാനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു. വെള്ളപ്പൊക്കം മൂലം ദുരിത അനുഭവിക്കുന്ന ചെന്നൈയ്‌ക്ക് പദ്ധതിക്കു കീഴിൽ 561.29 കോടി രൂപ അനുവദിച്ചു.
'ഇന്റഗ്രേറ്റഡ് അർബൻ ഫ്ലഡ് മാനേജ്‌മെന്റ് ആക്‌റ്റിവിറ്റി ഫോർ ചെന്നൈ ബേസിൻ പ്രോജക്‌ട്' എന്ന പേരിൽ സമഗ്രമായ വെള്ളപ്പൊക്ക നിവാരണ തന്ത്രങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം.
ഓവുചാൽ സംവിധാനം അടക്കം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി വെള്ളപ്പൊക്ക സാദ്ധ്യത കുറയ്ക്കും. പ്രളയം ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും സൃഷ്‌ടിക്കുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മെട്രോപൊളിറ്റൻ പ്രദേശങ്ങളിലെ പ്രളയത്തെ നേരിടാനുള്ള വിശാലമായ ചട്ടക്കൂട് വികസിപ്പിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.