court

ന്യൂഡൽഹി : വിചാരണയില്ലാതെ ഇ.ഡി കേസ് പ്രതികളെ അനന്തമായി ജയിലിലിടാൻ കഴിയില്ലെന്ന് സുപ്രീംകോടതി.

ഡൽഹി മദ്യനയക്കേസ് പ്രതിയും മദ്യനിർമ്മാണ കമ്പനിയായ പെർനോഡ് റികാർഡിലെ ജീവനക്കാരനുമായ ബിനോയ് ബാബുവിന് ജാമ്യം അനുവദിച്ചുക്കൊണ്ടാണ് നിരീക്ഷണം. കുറ്റപത്രം വായിച്ചു കേൾപ്പിക്കുകപോലും ചെയ്യാതെ ബിനോയ് ബാബുവിനെ 13 മാസത്തോളം തടവിലിട്ടു. ഇത് ഉചിതമല്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പ്രതിക്കെതിരെ ഇ.ഡിയും സി.ബി.ഐയും ഉന്നയിച്ച ആരോപണങ്ങളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി. മദ്യനയവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനോയ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. ജാമ്യാപേക്ഷയെ ഇ.ഡി എതിർത്തു. 2022 നവംബറിലായിരുന്നു അറസ്റ്റ്. സി.ബി.ഐ കേസിൽ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.