ship

ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവീസ് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയെന്നും കേന്ദ്ര ഷിപ്പിംഗ് വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ ലോക് സഭയിൽ ഹൈബി ഈഡൻ എംപിയെ അറിയിച്ചു. സർവീസ് നടത്താൻ താൽപ്പര്യമുള്ളവരിൽ നിന്ന് താത്പര്യ പത്രം ക്ഷണിച്ച് ഉടൻ പരസ്യം നൽകുമെന്നും മന്ത്രി പറഞ്ഞു.

കപ്പൽ യാത്രയുടെ സാദ്ധ്യതകൾ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, നോർക്ക റൂട്ട്‌സ് എന്നിവയുമായി ചർച്ച നടത്തിയിരുന്നു.