parliament

ന്യൂഡൽഹി: വഖഫ് നിയമം അസാധുവാക്കാനുള്ള നിയമ നിർമ്മാണത്തിന് ശുപാർശ ചെയ്യുന്ന സ്വകാര്യ ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്ന് രാജ്യസഭയിൽ അവതരിപ്പിച്ചു. ബി.ജെ.പി എംപി ഹർണാഥ് സിംഗ് യാദവാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിന് അവതരണാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം നോട്ടീസ് നൽകിയിരുന്നു. ഒടുവിൽ വോട്ടെടുപ്പിലൂടെയാണ് അനുമതി നേടിയെടുത്തത്.

മറ്റ് ബദലുകളൊന്നും നിർദ്ദേശിക്കാതെ, പ്രാധാന്യമുള്ള ഒരു നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്ന ബില്ലിനെ സാമുദായിക സൗഹാർദം തകർക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയായി മാത്രമേ കാണാൻ കഴിയൂ എന്ന് രാജ്യസഭയിലെ സി.പി.എം നേതാവ് എളമരം കരീം പറഞ്ഞു.