ന്യൂഡൽഹി: ലോകനേതാക്കൾക്കിടയിൽ ജനപ്രീതിയിൽ ഒന്നാം സ്ഥാനം നിലനിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിൽ രാജ്യത്തെ 76 ശതമാനം പേരുടെ പിന്തുണയാണ് മോദിക്ക് ലഭിച്ചത്. മെക്‌സിക്കോ പ്രസിഡന്റ് ആന്ദ്രേ മാനുവൽ ലോപ്പസ് ഒബ്രഡോറും (66%) സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് അലൈൻ ബെർസെറ്റുമാണ് (58 %) രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
മോണിംഗ് കൺസൾട്ട് മുമ്പു നടത്തിയ സർവേകളിലും മോദിയായിരുന്നു മുന്നിൽ. നവംബർ 29നും ഡിസംബർ അഞ്ചിനുമിടയിൽ നടന്ന സർവേയിൽ 18 ശതമാനം പേർ മോദിക്ക് എതിരായി വോട്ടു ചെയ്‌തു. ആറ് ശതമാനം അഭിപ്രായമൊന്നും പറഞ്ഞില്ല.
മറ്റ് പ്രമുഖർക്ക്
ലഭിച്ച വോട്ടുകൾ
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ: 37%, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ: 31%, യു.കെ പ്രധാനമന്ത്രി ഋഷി സുനക്: 25%, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ: 24%.