
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ 77-ാം ജൻമദിനത്തിൽ ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സോണിയാ ഗാന്ധിക്ക് ദീർഘായുസും ആരോഗ്യവും നേരുന്നതായി പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, കെ.സി വേണുഗോപാൽ, ശശി തരൂർ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയവരും സോണിയയ്ക്ക് ആശംസകൾ നേർന്നു.
പാർശ്വവത്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി അശ്രാന്തം വാദിക്കുന്ന സോണിയ, പ്രതികൂല സാഹചര്യങ്ങളെ ധീരതയോടെ നേരിട്ട വനിതയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ ആശംസാ സന്ദേശത്തിൽ പറഞ്ഞു. സോണിയയുടെ ജീവിതയാത്ര എല്ലാവർക്കും പ്രചോദനമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.