balakrishnannair

തിരുവനന്തപുരം: വ്യവസായ വകുപ്പ് മുൻ അഡിഷണൽ ഡയറക്​ടർ തിരുവനന്തപുരം വട്ടപ്പാറ ഗോകുലത്തിൽ എൻ. ബാലകൃഷ്ണൻ നായർ (84)നിര്യാതനായി. ഹാൻവീവ്, കയർബോർഡ്, കാപെക്സ്, കൊല്ലം സ്പിന്നിംഗ് മിൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം .ഡിയായിരുന്നു. ഭാര്യ: സി.പി ചന്ദ്രിക. മക്കൾ: ബി. ബാലചന്ദ്രൻ ( ഖത്തർ), ഡോ. ബി. ബാലഗോപാൽ (സ്‌പെഷൽ കറസ്‌പോണ്ടന്റ്, മാതൃഭൂമി ടിവി, ന്യൂഡൽഹി). സംസ്കാരം ഇന്ന്.