p

ന്യൂഡൽഹി: 370-ാം വകുപ്പ് റദ്ദാക്കി ജമ്മുകാശ്‌മീരിനെയും ലഡാക്കിനെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ച നടപടി സുപ്രീംകോടതി ശരിവച്ചതോടെ കേന്ദ്ര സർക്കാരിന്റെ മനസിലുള്ള രീതിയിൽ കാര്യങ്ങൾ നീക്കാൻ വഴിയൊരുങ്ങുകയാണ്.

സെപ്‌തംബറിന് മുൻപ് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ,​ സമ്പൂർണ സംസ്ഥാന പദവി തിരികെ നൽകണമെന്ന നിർദ്ദേശമാണ് ചെറുതായെങ്കിലും കേന്ദ്രത്തിന് അലോസരമുണ്ടാക്കുന്നത്. 2019ൽ നടപ്പാക്കിയ സുപ്രധാന തീരുമാനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് അതിർത്തി പുന:നിർണയം അടക്കം നടപടികൾ കേന്ദ്രം പൂർത്തിയാക്കി. ഇപ്പോൾ നടക്കുന്ന ശൈത്യകാല സമ്മേളനത്തിൽ സംസ്ഥാന പുനർ നിർണയ ബിൽ പാസാക്കിയതും നിർണായകമാണ്. വിഭജനം പൂർണമാകാൻ ബിൽ നിയമമാകണം. ജമ്മുകാശ‌്‌മീർ സംവരണ ബില്ലും പാർലമെന്റ് പാസാക്കിയിട്ടുണ്ട്.

ഡൽഹി മോഡലോ?​

സെപ്‌തംബർ വരെ സമയം നൽകിയതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് വീണ്ടും അധികാരത്തിലെത്തിയ ശേഷം കാശ്മീരിൽ നടത്തിയാൽ മതിയെന്ന സൗകര്യമുണ്ട്. ചിലപ്പോൾ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പ് നടത്താനും മോദി സർക്കാർ മടിച്ചേക്കില്ല. നിലവിൽ കേന്ദ്ര സർക്കാരിന് സംസ്ഥാനത്തിന് മേൽ നല്ല നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് സമാധാനം നിലനിറുത്തുന്നതിലും ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അമിത് ഷാ ഒരു പരിധിവരെ വിജയിച്ചു. ഡൽഹി മാതൃകയിൽ ക്രമസമാധാന പാലനം കൈയിൽ വച്ച് സംസ്ഥാനത്തെ നിയന്ത്രിക്കാനാകും കേന്ദ്ര സർക്കാരിന് താത്‌പര്യം.

അ​നു​ച്ഛേ​ദം​ 370​ ​റ​ദ്ദാ​ക്ക​ൽ​ ​:​ ​കു​റു​ക്കു​വ​ഴി​ക്ക് ​ത​ല്ല്

ന്യൂ​ഡ​ൽ​ഹി​ ​:​ ​വി​ധി​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ​അ​നു​കൂ​ല​മാ​ണെ​ങ്കി​ലും,​ ​അ​നു​ച്ഛേ​ദം​ 370​ ​റ​ദ്ദാ​ക്കാ​ൻ​ ​തി​ര​ഞ്ഞെ​ടു​ത്ത​ ​ഒ​രു​ ​കു​റു​ക്കു​വ​ഴി​ ​സു​പ്രീം​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​അ​നു​ച്ഛേ​ദം​ 370​(3​)​​​ ​പ്ര​കാ​രം​ ​കോ​ൺ​സ്റ്റി​റ്റ്യൂ​വ​ന്റ് ​അ​സം​ബ്ലി​യു​ടെ​ ​ശു​പാ​ർ​ശ​യി​ല്ലാ​തെ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​നു​ച്ഛേ​ദം​ 370​ ​റ​ദ്ദാ​ക്കാ​ൻ​ ​ക​ഴി​യി​ല്ല.​ 1957​ൽ​ ​കോ​ൺ​സ്റ്റി​റ്റ്യൂ​വ​ന്റ് ​അ​സം​ബ്ലി​ ​പി​രി​ച്ചു​വി​ട്ടി​രു​ന്നു.​ ​ഈ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​കു​റു​ക്കു​വ​ഴി​ ​സ്വീ​ക​രി​ച്ച​ത്.​ ​ആ​ദ്യം​ ​അ​നു​ച്ഛേ​ദം​ 367​ ​ഭേ​ദ​ഗ​തി​ ​ചെ​യ്ത് ​രാ​ഷ്ട്ര​പ​തി​ ​ഭ​ര​ണ​ഘ​ട​നാ​ ​ഉ​ത്ത​ര​വി​റ​ക്കി.​ ​കോ​ൺ​സ്റ്റി​റ്റ്യൂ​വ​ന്റ് ​അ​സം​ബ്ലി​യു​ടെ​ ​വ്യാ​ഖ്യാ​ന​ത്തി​ൽ​ ​ലെ​ജി​സ്ലെ​ച്ച​ർ​ ​അ​സം​ബ്ലി​യും​ ​ഉ​ൾ​പ്പെ​ടു​മെ​ന്ന് ​മാ​റ്രി.​ ​ലെ​ജി​സ്ലെ​ച്ച​ർ​ ​അ​സം​ബ്ലി​യു​ടെ​ ​അ​നു​മ​തി​യെ​ന്ന​ത് ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി​യെ​ന്നും​ ​ഭേ​ദ​ഗ​തി​ ​ചെ​യ്തു.​ ​അ​തി​നു​ ​ശേ​ഷ​മാ​ണ് ​അ​നു​ച്ഛേ​ദം​ 370​ ​റ​ദ്ദാ​ക്കി​ ​അ​ടു​ത്ത​ ​ഭ​ര​ണ​ഘ​ട​നാ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​ഈ​ ​ന​ട​പ​ടി​ ​തെ​റ്രാ​യി​രു​ന്നു​വെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​ആ​ദ്യ​ത്തെ​ ​ഭ​ര​ണ​ഘ​ട​നാ​ ​ഉ​ത്ത​ര​വി​ലെ​ ​പ​രാ​മ​ർ​ശം​ ​കോ​ട​തി​ ​റ​ദ്ദാ​ക്കി.​ ​അ​നു​ച്ഛേ​ദം​ 370​ ​താ​ത്കാ​ലി​ക​ ​വ്യ​വ​സ്ഥ​യാ​യ​തി​നാ​ൽ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​റ​ദ്ദാ​ക്ക​ലി​ന് ​അ​ധി​കാ​ര​മു​ണ്ട്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ര​ഹ​സ്യ​മാ​യ​ ​രീ​തി​യി​ലു​ള്ള​ ​ഭേ​ദ​ഗ​തി​ ​വി​നാ​ശ​ക​ര​മാ​ണെ​ന്നും​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

കാ​ശ്മീ​രി​ന്റെ​ ​ഗ​തി​ ​മാ​റ്റും

എം.​പി.​ ​പ്ര​ദീ​പ്കു​മാർ

ന്യൂ​ഡ​ൽ​ഹി​ ​:​ ​ഭീ​ക​ര​ത​ ​തു​ട​ച്ചു​നീ​ക്കാ​നും​ ​മേ​ഖ​ല​യെ​ ​വി​ക​സ​ന​ത്തി​ലേ​ക്ക് ​പി​ടി​ച്ചു​യ​ർ​ത്താ​നും​ ​വി​ധി​ ​ക​രു​ത്താ​കു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.​ ​ഭീ​ക​ര​ത​യ്ക്കെ​തി​രെ​യു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്ക് ​ഇ​നി​ ​ശ​ക്തി​ ​വ​ർ​ദ്ധി​ക്കും.​ ​കേ​ന്ദ്ര​ ​നി​യ​മ​ങ്ങ​ൾ​ ​കാ​ശ്മീ​ർ​ ​ജ​ന​ത​യ്ക്ക് ​കൂ​ടി​ ​ല​ഭ്യ​മാ​കു​ന്ന​ ​സാ​ഹ​ച​ര്യം​ ​തു​ട​രും.

ഭീ​ക​ര​ ​പ്ര​വ​ർ​ത്ത​നം
അ​ടി​ച്ച​മ​ർ​ത്തും

1​ ​കാ​ശ്മീ​രി​ലെ​ ​ഭീ​ക​ര​ ​ശൃം​ഖ​ല​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ക്ക് ​ക​രു​ത്ത് ​കൂ​ട്ടും
2.​ ​പ്ര​ശ്ന​ബാ​ധി​ത​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് ​മ​ട​ക്കി​ ​കൊ​ണ്ടു​വ​രാ​ൻ​ ​ക​ഴി​യും
3.​ ​കൂ​ടു​ത​ൽ​ ​സ്കൂ​ളു​ക​ളും​കോ​ളേ​ജു​ക​ളും,​ ​പൊ​തു​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​സ്ഥാ​പി​ക്കാ​ൻ​ ​ന​ട​പ​ടി​കൾ
4.​ ​വി​ദ്യാ​ഭ്യാ​സ​ ​അ​വ​കാ​ശ​ ​നി​യ​മ​വും​ ​പ​ട്ടി​ക​വി​ഭാ​ഗ​ ​സം​വ​ര​ണ​വും​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​യും
5.​ ​കൂ​ടു​ത​ൽ​ ​ജോ​ലി​ക​ൾ,​ ​ടൂ​റി​സം​ ​വി​ക​സ​നം
6.​ ​സ്വ​കാ​ര്യ​ ​നി​ക്ഷേ​പ​ങ്ങ​ൾ​ ​വ​ർ​ദ്ധി​ക്കും

കാ​ശ്മീർപ്ര​തി​ക​ര​ണ​ങ്ങൾ


`​വി​ധി​യി​ൽ​ ​കാ​ശ്മീ​ർ​ ​ജ​ന​ത​ ​സ​ന്തു​ഷ്ട​ര​ല്ല.​ ​മേ​ഖ​ല​യു​ടെ​ ​വൈ​കാ​രി​ക​ത​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യം.'
-​ഗു​ലാം​ ​ന​ബി​ ​ആ​സാ​ദ്,
ജ​മ്മു​ ​കാ​ശ്മീ​ർ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി


`​വി​ധി​യി​ൽ​ ​നി​രാ​ശ.​ ​പോ​രാ​ട്ടം​ ​തു​ട​രും.'
-​ഒ​മ​ർ​ ​അ​ബ്ദു​ള്ള,​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി,
നാ​ഷ​ണ​ൽ​ ​കോ​ൺ​ഫ​റ​ൻ​സ്

`​ജ​മ്മു​ ​കാ​ശ്മീ​രി​ലെ​ ​ഒ​രു​ ​വി​ഭാ​ഗ​ത്തി​ന് ​വി​ധി​യി​ൽ​ ​തൃ​പ്തി​യി​ല്ല.​ ​നി​രാ​ശ​രാ​കാ​തെ​ ​അ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കു​ക​യാ​ണ് ​വേ​ണ്ട​ത്.'
-​ക​ര​ൺ​ ​സിം​ഗ്,​ ​കോ​ൺ​ഗ്ര​സ്,
മ​ഹാ​രാ​ജാ​ ​ഹ​രി​ ​സിം​ഗി​ന്റെ​ ​മ​കൻ

`​കാ​ശ്മീ​ർ​ ​ജ​ന​ത​ ​പ്ര​തീ​ക്ഷ​ ​കൈ​വി​ടി​ല്ല.​ ​അ​ന്ത​സി​നു​ള്ള​ ​പോ​രാ​ട്ടം​ ​തു​ട​രും.'
-​മെ​ഹ്ബൂ​ബ​ ​മു​ഫ്തി,
മു​ൻ​ ​മു​ഖ്യ​മ​ന്ത്രി,​ ​പി.​ഡി.​പി

വി​ധി​ ​അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​തും​ ​ഗു​രു​ത​ര​മാ​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തും.​ ​ഫെ​ഡ​റ​ൽ​ ​സം​വി​ധാ​ന​ത്തെ​ ​ബാ​ധി​ക്കും.
-​സീ​താ​റാം​ ​യെ​ച്ചൂ​രി,
സി.​പി.​എം​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി