
ന്യൂഡൽഹി: പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി ഭേദഗതികൾ നിർദ്ദേശിച്ചതിനെ തുടർന്ന് ലോക്‌സഭയിൽ അവതരിപ്പിച്ച മൂന്ന് ബില്ലുകൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പുതിയ ബില്ലുകൾ കൊണ്ടുവരും.1860ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിന് (ഐ.പി.സി) പകരമുള്ള ഭാരതീയ ന്യായ സംഹിത ബിൽ (ബി.എ.എസ് ), 1898ലെ ക്രിമിനൽ നടപടിക്രമത്തിന് (സി.ആർ.പി.സി) പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷാ സംഹിത ബിൽ (ബി.എൻ.എസ്.എസ്), 1872ലെ ഇന്ത്യൻ എവിഡൻസ് ആക്‌ട് (തെളിവ് നിയമം) ഭേദഗതി ചെയ്‌ത ഭാരതീയ സാക്ഷ്യ ബിൽ ( ബി. എസ് ) എന്നിവയാണ് പിൻവലിക്കുന്നത്.
പന്ത്രണ്ടു വയസുവരെയുള്ള പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്കും ആൾക്കൂട്ട കൊലപാതകത്തിനും ഭീകരപ്രവർത്തനത്തിനും വധശിക്ഷ, കൂട്ട മാനഭംഗത്തിന് ജീവപര്യന്തം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചാൽ പത്തു വർഷം ജയിൽ, രാജ്യദ്രോഹത്തിന് ജീവപര്യന്തം വരെ ശിക്ഷ അടക്കം വകുപ്പുകളുള്ളതാണ് ബില്ലുകൾ.