ന്യൂഡൽഹി : ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവേ റിപ്പോർട്ട് വാരാണസി ജില്ലാക്കോടതിയിൽ സമർപ്പിച്ച് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ. മുദ്രവച്ച കവറിലാണ് സമർപ്പിച്ചത്. ജില്ലാക്കോടതി വ്യാഴാഴ്ച്ച പരിഗണിച്ചേക്കും. ജൂലായ് 21നാണ് സർവേയ്ക്ക് ഉത്തരവിട്ടത്. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരുഭാഗം പൊളിച്ചുകളഞ്ഞ് മസ്ജിദ് നിർമിച്ചുവെന്ന ഹർജികളിലായിരുന്നു നടപടി. മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ തയ്യാറായില്ല. ശിവലിംഗം കണ്ടെന്ന് അവകാശപ്പെടുന്ന ഭാഗമൊഴികെ മുഴുവൻ ഇടങ്ങളിലും സർവേ നടത്താമെന്ന് വ്യക്തമാക്കിയിരുന്നു.