mahua-moitra

ന്യൂഡൽഹി: ചോദ്യക്കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര സമർപ്പിച്ച ഹർജിയിൽ അടിയന്തരമായി ഇടപെടാതെ സുപ്രീംകോടതി. അടിയന്തരമായി പരിഗണിക്കണമെന്ന് മഹുവയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ,​ കോടതി രജിസ്ട്രറിക്ക് ഇ-മെയിൽ അയക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. പരിശോധിച്ച് തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി. ഡിസംബർ എട്ടിനാണ് മഹുവയെ പുറത്താക്കിയത്. വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങി പാർലമെന്റിൽ ചോദ്യമുന്നയിച്ചുവെന്നാണ് ആരോപണം.