
ഡി. മനോരഞ്ജൻ (35)
മൈസൂർ വിജയനഗർ സ്വദേശിയായ ഡി. മനോരഞ്ജൻ(35) എൻജിനീയറിംഗ് ബിരുദധാരി
അവിവാഹിതൻ
മനോരഞ്ജനാണ് എം.പി പ്രതാപ് സിംഹയുടെ ഓഫീസിൽ നിന്ന് ലോക്സഭയിൽ കയറാനുള്ള പാസ് സംഘടിപ്പിച്ചത്
കൃഷി ചെയ്തിരുന്നു.
നാലു ദിവസം മുൻപ് ബംഗളൂരുവിൽ പോകുന്നുവെന്നാണ് പിതാവ് ദേവരാജിനോട് പറഞ്ഞത്.
ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നുവെന്നും സ്വാമി വിവേകാനന്ദന്റെ ആരാധകനായിരുന്നുവെന്നും പിതാവ്.
ഇടയ്ക്ക് ഡൽഹിയിൽ പോകാറുണ്ടായിരുന്നു.
സാഗർ ശർമ്മ (27)
സാഗർ ശർമ്മ ലക്‌നൗവിൽ ഇ-റിക്ഷ ഡ്രൈവറാണ്.
ആലംബാഗിലെ വീട്ടിൽ അച്ഛൻ, അമ്മ, സഹോദരി എന്നിവർ.
അച്ഛൻ മരപ്പണിക്കാരൻ.
പാർലമെന്റിന് പുറത്ത് പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഡൽഹിയിൽ പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞു.
യു.പി പൊലീസ് ലക്‌നൗവിലെ വീട്ടിലെത്തി ചോദ്യം ചെയ്യൽ തുടങ്ങി.
വൈകിട്ട് ഡൽഹി പൊലീസുമെത്തി.
അമോൽ ഷിൻഡെ (25)
മഹാരാഷ്ട്ര ലാത്തൂർ സ്വദേശി
ആർമി റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ ഡൽഹിയിൽ
ദളിത് സമുദായാംഗം
ഡിസംബർ 9ന് വീടുവിട്ടു
നാട്ടിൽ ചെറിയ ജോലികൾ ചെയ്‌തു
കൂലിപ്പണിക്കാരായ മാതാപിതാക്കളും രണ്ട് സഹോദരങ്ങളുമുണ്ട്.
നീലം
ബി.എ, എം.എ, ബി.എഡ്, എം.എഡ്, സി.ടി.ഇ.റ്റി, എം.ഫിൽ, നെറ്റ് എന്നിവ പാസായി
സിവിൽ സർവീസ് പരിശീലനത്തിന് വർഷങ്ങൾക്കു മുമ്പ് ഡൽഹിയിലെത്തി
ജോലി ലഭിക്കാത്തതിൽ അസ്വസ്ഥയായിരുന്നു.
തൊഴിലില്ലായ്മയ്ക്കെതിരെ പൊതുവേദികളിൽ പ്രതിഷേധങ്ങൾ നടത്തി.
കർഷക സമരങ്ങളിലും സജീവമായിരുന്നു.