ന്യൂഡൽഹി: ചലച്ചിത്രമേഖലയിലെ സമഗ്രമായ സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദാദാ സാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രമേള അവാർഡ് ഗായകൻ യേശുദാസിന്. ഡൽഹിയിലെ പ്രധാനമന്ത്രി സംഗ്രഹാലയയും കേന്ദ്രടൂറിസം, സാംസ്‌കാരിക മന്ത്രാലയവും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡാണിത്. 2024 ഫെബ്രുവരി 20ന് മുംബയ് താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് നൽകുമെന്ന് ചലച്ചിത്രമേള സി.ഇ.ഒ അഭിഷേക് മിശ്ര അറിയിച്ചു. അതിനിടെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തോടൊപ്പമുള്ള ദാദാ സാഹിബ് ഫാൽക്കെ അവാർഡാണ് യേശുദാസിന് ലഭിച്ചതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു.