
ന്യൂഡൽഹി: ഇന്നലെത്തെ നടപടിയോടെ അഞ്ചു വർഷത്തിനിടെ അഞ്ചു സസ്പെൻഷൻ വാങ്ങി ടി.എൻ. പ്രതാപൻ. ഇതൊടെ ഈ സഭയിൽ ഏറ്റവും കൂടുതൽ തവണ സസ്‌പെൻഡ് ചെയ്യപ്പെടുന്ന എം.പിയായിരിക്കുകയാണ് തൃശൂരിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധിയായ പ്രതാപൻ.
2019 നവംബർ 25ന് മഹാരാഷ്‌ട്രയിൽ ബി.ജെ.പി നടത്തിയ രാഷ്‌ട്രീയ നീക്കത്തിനെതിരെ പ്രതിഷേധിച്ചപ്പോഴാണ് ആദ്യ സസ്‌പെൻഷൻ. ആ ഡിസംബർ ആറിന് ഉന്നാവോ കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചുള്ള പ്രതിഷേധത്തിന്റെ പേരിൽ വീണ്ടും സസ്‌പെൻഷൻ. 2020 മാർച്ച് 5ന് ഡൽഹി കലാപത്തിന്റെ പേരിൽ. 2022 ജൂലായ് 25ന് വിലക്കയറ്റത്തിൽ പ്രതിഷേധിച്ചതിനും കിട്ടി സസ്‌പെൻഷൻ.