
ൈസന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതിനാൽ ഇന്നലെ തിരക്കു കുറവായിരുന്നു. മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ളവരെ കർശന പരിശോധനയ്‌ക്കു ശേഷമാണ് കടത്തിവിട്ടത്. സംശയം തോന്നിയ ചിലരുടെ ഷൂ അഴിച്ച് പരിശോധിച്ചു.
പാർലമെന്റ് മന്ദിരത്തിന് ചുറ്റും സി.ആർ.പി.എഫ് ജവാൻമാരെ കൂടുതലായി വിന്ന്യസിച്ചിട്ടുണ്ട്. ചുറ്റുമുള്ള റോഡുകളിൽ ബാരിക്കേഡു വച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പാസുള്ള വാഹനങ്ങൾ മാത്രമാണ് കെട്ടിടത്തിനടുത്തേക്ക് കടത്തിവിടുന്നത്. നടന്നു വരുന്നവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നു.
പാർലമെന്റ് വളപ്പിൽ എം.പിമാരുടെ പ്രവേശന കവാടത്തിന് മുന്നിൽ ബാരിക്കേഡ് വച്ച് മറ്റുള്ളവരെ തടഞ്ഞു. സാധാരണ കവാടത്തിന് മുന്നിൽ എം.പിമാർക്ക് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കാൻ അനുവദിച്ചിരുന്നു.
സന്ദർശക വിലക്ക്
മറികടന്ന് കുട്ടികൾ
സന്ദർശക വിലക്കേർപ്പെടുത്തിയെങ്കിലും ഗുജറാത്തിൽ നിന്നുള്ള ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത് വിവാദമായി. ഇവർക്ക് പാർലമെന്റിൽ പ്രവേശിക്കാൻ എങ്ങനെ കഴിഞ്ഞുവെന്നത് സർക്കാർ വിശദീകരിക്കണമെന്ന് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടു.