
ന്യൂഡൽഹി: ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും കേരള എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ എന്നിവരുമായികൂടിക്കാഴ്ച്ച നടത്തി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും തന്ത്രങ്ങളും ചർച്ചയായി. കേന്ദ്രസർക്കാരിന്റെ വിവിധ വികസന പദ്ധതികൾക്ക് കേരളത്തിൽ കൂടുതൽ പ്രചാരണം നൽകാനുള്ള കർമ്മ പരിപാടികൾക്ക് രൂപം നൽകാൻ ധരണയായി.പ്രതിഷേധക്കാർ ഗവർണുടെ സുരക്ഷാ മറികടന്ന് കാർ തടഞ്ഞതും ശബരിമലയിൽ ഭക്തർ അനുഭവിക്കുന്ന ദുരിതങ്ങളും തുഷാർ ഇരുവരെയും ധരിപ്പിച്ചു.
ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയനും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.