
ന്യൂഡൽഹി : ലോക്സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ‌്ത്ര സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചോദ്യക്കോഴ ആരോപണത്തിലെ നടപടിക്കെതിരെയുള്ള ഹർജി ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. എത്തിക്സ് കമ്മിറ്രിയുടെ റിപ്പോർട്ടിനെ തുടർന്ന് ഡിസംബർ എട്ടിനാണ് പുറത്താക്കിയത്. വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങി പാർലമെന്റിൽ ചോദ്യമുന്നയിച്ചെന്നാണ് ആരോപണം.