
ന്യൂഡൽഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിനെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു.
ഒമാൻ സുൽത്താനെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി ഡോ.എസ് .ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ക്രിയാത്മക ചർച്ചകൾ പ്രതീക്ഷിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.