ന്യൂഡൽഹി: ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് കൂടി പ്രയോജനം ലഭിക്കാൻ ശബരിമല തീർത്ഥാടകർക്ക് വേണ്ടി ചെന്നൈ സെൻട്രലിൽ നിന്ന് കോട്ടയത്തേക്ക് ആരംഭിച്ച വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ കൊല്ലം വരെ നീട്ടണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് ആവശ്യപ്പെട്ടു. ആവശ്യം റെയിൽവേ ബോർഡ് പ്രിൻസിപ്പൽ എക്സി. ഡയറക്‌‌ടർ, സതേൺ റെയിൽവേ ജനറൽ മാനേജർ, ചീഫ് ഓപ്പറേറേറ്റിംഗ് മാനേജർ അടക്കം ഉദ്യോഗസ്ഥരുടെ മുന്നിലും ഉന്നയിച്ചതായി എം.പി പറഞ്ഞു.

പന്തളത്ത് തിരുവാഭരണം തൊഴാൻ ചെങ്ങന്നൂരിൽ ഇറങ്ങുന്ന ഭക്തർക്ക് തീരുമാനം തിരിച്ചടിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.