
ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ 5 കോടിയിലധികം കേസുകൾ കെട്ടികിടക്കുന്നതായി കേന്ദ്രസർക്കാർ ലോക്സഭയെ അറിയിച്ചു. സുപ്രീംകോടതിയിൽ 80000ൽപ്പരം കേസുകളും. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ഇക്കാര്യമറിയിച്ചത്. ആകെയുള്ള 5,08,85,856 കേസുകളിൽ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ളത് 61 ലക്ഷത്തോളം കേസുകളാണ്. ഡിസംബർ ഒന്നുവരെയുള്ള കണക്കാണിത്.
രാജ്യത്തെ ജുഡീഷ്യൽ ഓഫീസർമാരുടെ എണ്ണം - 26568
സുപ്രീംകോടതി ജഡ്ജിമാർ - 34
ഹൈക്കോടതി ജഡ്ജിമാർ - 1114