modi
modi

ന്യൂഡൽഹി: പാർലമെന്റിൽ യുവാക്കൾ കടന്നുകയറിയ സംഭവത്തിൽ ചർച്ചയല്ല, ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് ഈ നിലപാടെന്നും മോദി വ്യക്തമാക്കി. പുക സ്‌പ്രെ പ്രയോഗിച്ച സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ചർച്ചയല്ല, ആഴത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി മേഖലയിലാകെ പ്രചാരമുള്ള 'ദൈനിക് ജാഗ്രൺ" ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.

സംഭവം നടന്ന അന്നുമുതൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുകയാണ്. അതിന് വഴങ്ങില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകുന്നത്. അമിത് ഷായുടെ പ്രസ്താവന അനിവാര്യമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. ഇന്നു ചേരുന്ന പാർലമെന്റ് പ്രക്ഷുബ്ധമാവും.

കേന്ദ്രസർക്കാർ വിഷയം നിസാരവത്കരിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായതോടെയാണ്

പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. `അത്യന്തം ഗൗരവമുള്ള വിഷയമാണ്. നിർഭാഗ്യകരവും, ആശങ്കാജനകവുമാണ്. ലോക് സഭ സ്പീക്കർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഢാലോചന പുറത്തുവരിക തന്നെ ചെയ്യും. അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തുന്നു. ആവർത്തിക്കാതിരിക്കാൻ തക്ക അന്വേഷണമാണ് ആവശ്യം. സുരക്ഷാസംവിധാനം കാര്യക്ഷമമാക്കാൻ നടപടികൾ സ്വീകരിക്കും. പ്രതികളുടെ ഉദ്ദേശ്യവും സംഭവത്തിനു പിന്നിലെ ശക്തികളെയും കണ്ടെത്തണം.അതും പ്രധാനപ്പെട്ട കാര്യമാണ്'- പ്രധാനമന്ത്രി പറഞ്ഞു. ഡിസംബർ 13നായിരുന്നു സംഭവം. അതിനുശേഷം മോദിയും അമിത്ഷായും സഭയിൽ വന്നിരുന്നില്ല.

വിഷയം രാഷ്ട്രീയവത്കരിക്കുന്നതിൽ നിന്ന് പ്രതിപക്ഷ പാർട്ടികൾ പിന്മാറണമെന്നും മോദി ആവശ്യപ്പെട്ടു.

തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. പ്രതിപക്ഷം പാർലമെന്റ് നടപടികളിൽ ക്രിയാത്മകമായ പങ്ക് വഹിക്കണമെന്ന് അഭ്യർത്ഥിച്ചു.


കത്തിക്കരിഞ്ഞ

മൊബൈലുകൾ

അ​ഞ്ചു​ ​പ്ര​തി​ക​ളും​ ​ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ​ക​രു​തു​ന്ന​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളു​ടെ​ ​ഭാ​ഗ​ങ്ങ​ൾ​ ​ക​ത്തി​ക്ക​രി​ഞ്ഞ​ ​നി​ല​യി​ൽ​ ​രാ​ജ​സ്ഥാ​നി​ലെ​ ​കു​ച്ച​മെ​നി​ൽ​ ​നി​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തി.​
​മു​ഖ്യ​ ​ആ​സൂ​ത്ര​ക​നെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​ല​ളി​ത് ​മോ​ഹ​ൻ​ ​ഝാ,​ ​മ​റ്റു​ ​പ്ര​തി​ക​ളി​ൽ​ ​നി​ന്ന് ​ഫോ​ണു​ക​ൾ​ ​വാ​ങ്ങി​ ​അ​ടി​ച്ചു​ത​ക​ർ​ത്ത​ശേ​ഷം​ ​ക​ത്തി​ച്ചു​വെ​ന്നാ​ണ് ​നി​ഗ​മ​നം.​ ​ഇ​തോ​ടൊ​പ്പം​ ​വ​സ്ത്ര​ങ്ങ​ളും,​​​ ​ഷൂ​സും​ ​ക​ത്തി​ച്ച​താ​യും​ ​ക​ണ്ടെ​ത്തി.ഡ​ൽ​ഹി​യി​ൽ​ ​കീ​ഴ​ട​ങ്ങാ​ൻ​ ​എ​ത്തു​ന്ന​തി​ന് ​മു​ൻ​പാ​ണ് ​ഫോ​ണു​ക​ൾ​ ​ക​ത്തി​ച്ച​ത്.​​ ​ഇ​രു​പ​ത്തി​യ​ഞ്ച് ​വ​ർ​ഷ​മാ​യി​ ​താ​മ​സി​ച്ചി​രു​ന്ന​ ​പ​ശ്ചി​മ​ബം​ഗാ​ളി​ൽ​ ​ല​ളി​തി​നെ​ ​എ​ത്തി​ച്ച് ​തെ​ളി​വെ​ടു​ക്കും.​ ​തൃ​ണ​മൂ​ൽ​ ​എം.​എ​ൽ.​എ​ ​ത​പ​സ് ​റോ​യി​യോ​ടൊ​പ്പം​ ​നി​ൽ​ക്കു​ന്ന​ ​ഫോ​ട്ടോ​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.
കൂ​ട്ടു​പ്ര​തി​യും​ ​രാ​ജ​സ്ഥാ​ൻ​ ​ന​ഗൗ​ർ​ ​സ്വ​ദേ​ശി​യു​മാ​യ​ ​മ​ഹേ​ഷ് ​കു​മാ​വ​തി​നെ​ ​ഡ​ൽ​ഹി​ ​പ​ട്യാ​ല​ ​ഹൗ​സ് ​കോ​ട​തി​ ​ഏ​ഴു​ദി​വ​സ​ത്തെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ടി​രി​ക്കുകയാണ്.

എം.പിയുടെ മൊഴി

യുവാക്കൾക്ക് പാർലമെന്റിൽ കയറാൻ പാസിന് ശുപാർശ ചെയ്ത ബി.ജെ.പി എം.പി പ്രതാപ് സിംഹയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. എം.പിക്കെതിരെ ബി.ജെ.പി നടപടിയെടുത്തിട്ടില്ല.

`ചർച്ച വേണ്ടെന്ന മോദിയുടെ നിലപാട് ഒളിച്ചോട്ടമാണ്. പാസുകൾ നൽകാൻ ശുപാർശ ചെയ്ത ബി.ജെ.പി എം.പിയെ സഹായിക്കാനാണിത്.'

-ജയറാം രമേശ് ,

എ.ഐ.സി.സി ജനറൽ സെക്രട്ടറി