v-muraleedharan

ന്യൂഡൽഹി: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ഇന്ത്യൻ സന്ദർശനം പൂർത്തിയായി. ഡൽഹിയിലെ പാലം വ്യോമതാവളത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ഇന്ത്യ - ഒമാൻ നയതന്ത്ര ബന്ധത്തിന്റെ ഇഴയടുപ്പം വർദ്ധിപ്പിക്കുന്നതായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദർശനമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ : ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ യാത്രയയപ്പ് നൽകുന്നു