p

ന്യൂഡൽഹി : ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ചോദ്യക്കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ, വസതി ഒഴിയണമെന്ന് കേന്ദ്രസർക്കാരിലെ ഡയറക്ടറേറ്റ് ഒഫ് എസ്റ്റേറ്റ്സ് നിർദ്ദേശം നൽകിയിരുന്നു. ലോക്സഭയിലെ പുറത്താക്കൽ സുപ്രീകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നടപടി നിയമവിരുദ്ധമാണെന്നാണ് മഹുവയുടെ വാദം. ജനുവരി ഒന്നിന് മുൻപ് ഒഴിയണമെന്നാണ് നിർദ്ദേശം.