k

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ്. വ്യാഴാഴ്ച്ച ഡൽഹിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. നേരത്തേ നവംബർ രണ്ടിന് എത്തണമെന്ന് സമൻസ് നൽകിയിരുന്നെങ്കിലും മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു കേജ്രിവാൾ. സമൻസ് നിയമപരമല്ലെന്നും, രാഷ്ട്രീയപ്രേരിതമാണെന്നും ഡൽഹി മുഖ്യമന്ത്രി ആരോപിച്ചിരുന്നു. സമൻസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മദ്യനയവുമായി ബന്ധപ്പെട്ട് ഏപ്രിലിൽ കേജ്രിവാളിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.