
ന്യൂഡൽഹി : മൂന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പ്. സ്വന്തം മണ്ഡലമായ വാരാണസിയിൽ സംഘടിപ്പിച്ച റാലിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വാരാണസിയിൽ 19,150ൽപ്പരം കോടിയുടെ വികസന പദ്ധതികൾക്ക് ഇന്നലെ തുടക്കമിട്ടു. സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ, ദരിദ്രർ എന്നിവരുടെ ക്ഷേമം ഉറപ്പാക്കും. ഈ നാലു വിഭാഗമാണ് രാജ്യത്തിന്റെ ജാതികളെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാർ പദ്ധതികൾ ഒരു ഗുണഭോക്താവിന് പോലും നഷ്ടപ്പെടാതിരിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. നവംബറിലെ ദേവ് ദീപാവലി ദിവസം ലോകത്ത് ഏറ്റവുമധികം ചെരാതുകൾ തെളിച്ച് ഗിന്നസ് റെക്കോഡ് നേടിയ വാരാണസിയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വിശ്വാസത്തിന്റെയും ആത്മീയതയുടെയും പ്രധാനകേന്ദ്രമെന്ന നിലയിൽ കാശിയുടെ പ്രൗഢി അനുദിനം വർദ്ധിക്കുന്നു.
വന്ദേഭാരത്,
ചരക്ക് ഇടനാഴി
വാരാണസി - ന്യൂഡൽഹി വന്ദേഭാരത് മോദി ഫ്ളാഗ് ഓഫ് ചെയ്തു
ലോകത്തെ ഏറ്രവും വലിയ ധ്യാനകേന്ദ്രം സ്വർവേദ മഹാമന്ദിരം ഉദ്ഘാടനം
10,900 കോടിക്ക് നിർമ്മിച്ച ദീൻദയാൽ ഉപാധ്യായ നഗർ - ന്യൂ ഭാവുപുർ ചരക്ക് ഇടനാഴി