p

ന്യൂഡൽഹി: വാക‌്‌സിനേഷനുമായി ബന്ധപ്പെട്ടും മറ്റും ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ശേഖരിച്ച 81 കോടിയിലധികം ഇന്ത്യക്കാരുടെ ആധാർ വിവരങ്ങൾ അടക്കം ചോർത്തിയ നാല് പേരെ ഡൽഹി പാെലീസ് അറസ്റ്റ് ചെയ്തു. ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷൻ, ആധാറിന് സമാനമായി പാകിസ്ഥാനിലുള്ള കംപ്യൂട്ടറൈസ്ഡ് നാഷണൽ ഐഡന്റിറ്റി കാർഡ് എന്നിവയുടെ വിവരങ്ങളും മോഷ്ടിച്ചതായി പ്രതികൾ വെളിപ്പെടുത്തി.

ഐ.സി.എം.ആറിൽ നിന്ന് വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപനയ്‌ക്കിട്ട

ഒഡീഷ സ്വദേശിയായ ബി.ടെക് ബിരുദധാരിയും ഹരിയാനയിൽ നിന്നുള്ള രണ്ടു പേരും മദ്ധ്യപ്രദേശുകാരനുമാണ് അറസ്റ്റിലായത്. പെട്ടെന്ന് പണം സമ്പാദിക്കാൻ വേണ്ടി നടത്തിയ ഗൂഢാലോചനയാണിതെന്ന് പ്രതികൾ പറഞ്ഞു.