
ന്യൂഡൽഹി: അടുത്ത കൊല്ലം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അഞ്ചംഗ ദേശീയ സഖ്യ സമിതി രൂപീകരിച്ചു
എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്ക് കൺവീനറായ സമിതിയിൽ മുൻ മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മുതിർന്ന നേതാക്കളായ സൽമാൻ ഖുർഷിദ്, മോഹൻ പ്രകാശ് എന്നിവർ അംഗങ്ങളാണ്.
'ഇന്ത്യ' സഖ്യത്തിൽ മത്സരിക്കുന്ന ഇടങ്ങളിലെ സീറ്റ് ചർച്ചകൾ നടത്തുന്നത് സമിതിയിലെ നേതാക്കളാകും.
കോൺഗ്രസ് യോഗം ഇന്ന്
പാർലമെന്റിൽ പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെൻഡ് ചെയ്യുന്ന കേന്ദ്ര നടപടി കോൺഗ്രസ് പാർലമെന്ററി പാർട്ടി ജനറൽ ബോഡി യോഗത്തിൽ ചർച്ച ചെയ്യും. പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി അദ്ധ്യക്ഷത വഹിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി നാളെ ചേരും.