
ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ-ഹമാസ് സംഘർഷത്തിന്റെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്‌തു. യുദ്ധത്തിന്റെ നിലവിലെ സാഹചര്യം നെതന്യാഹു വിശദീകരിച്ചു. സമുദ്ര ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഇരുവരും പങ്കുവച്ചു.
ദുരിതബാധിതരായ ജനങ്ങൾക്ക് മാനുഷിക സഹായം നൽകേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച പ്രധാനമന്ത്രി, സംഭാഷണത്തിലൂടെ സംഘർഷം എത്രയും വേഗം സമാധാനപരമായി പരിഹരിക്കണമെന്ന് നിർദ്ദേശിച്ചു.
ആശയവിനിമയം തുടരാനും ഇരുനേതാക്കളും ധാരണയായി.