sonia-gandhi

ന്യൂഡൽഹി: ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ നിരാശാജനകമാണെന്നും പാർട്ടി വലിയ വെല്ലുവിളി നേരിടുകയാണെന്നും കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ആവശ്യമായ പാഠങ്ങൾ ഉൾക്കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്നും പാർലമെന്റിൽ നടന്ന പാർട്ടി പാർലമെന്ററി പാർട്ടി ജനറൽ ബോഡി യോഗത്തിൽ സോണിയ പറഞ്ഞു. വലിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണ്. മനക്കരുത്തും സഹിഷ്ണുതയും മുന്നോട്ടുള്ള വഴി തെളിക്കും. പ്രയാസകരമായ സമയത്ത് പ്രത്യയശാസ്ത്രവും മൂല്യങ്ങളുമാണ് പാർട്ടിയുടെ വഴികാട്ടി.