news-paper

ന്യൂഡൽഹി: അപേക്ഷിച്ച് രണ്ടു മാസത്തിനുള്ളിൽ പത്രങ്ങളുടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളുടെയും രജിസ്ട്രേഷൻ, ടൈറ്റിൽ എന്നിവയടക്കം നടപടി പൂർത്തിയാക്കണമെന്ന് പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ബില്ലിൽ വ്യവസ്ഥയുണ്ട്. നിലവിൽ 2-3 വർഷമെടുക്കുന്നു.

രജിസ്ട്രേഷനില്ലെങ്കിൽ

അഞ്ചു ലക്ഷം പിഴ

1867ലെ പ്രസ് ആൻഡ് രജിസ്‌ട്രേഷൻ ഒഫ് ബുക്ക്‌സ് നിയമത്തിന് പകരം

 രജിസ്ട്രേഷൻ ഇല്ലാതെ പത്രം പ്രസിദ്ധീകരിച്ചാൽ അഞ്ചു ലക്ഷം രൂപവരെ പിഴ

 രണ്ടുമാസത്തിനുള്ളിൽ പ്രസ് ആൻഡ് രജിസ്ട്രേഷൻ അപ്പലേറ്റ് അതോറിട്ടിയിൽ അപ്പീൽ നൽകാം

 ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ ടൈറ്റിൽ, രജിസ്ട്രേഷൻ നടപടികൾ ഓൺലൈൻ

പ്രസാധകർ പ്രാദേശിക അധികാരിക്ക് പ്രതിജ്ഞാപത്രത്തിന് പകരം അറിയിപ്പ് നൽകിയാൽ മതി

 നിലവിലെ 8 ഘട്ടങ്ങൾ ഏകജാലക സംവിധാനത്തിലാക്കും

 വാർഷിക സ്റ്റേറ്റ്മെന്റ് രണ്ടുവർഷം മുടങ്ങിയാൽ രജിസ്ട്രേഷൻ റദ്ദാകും

 ഒറ്റപേരിൽ ഒന്നിലധികം പ്രസിദ്ധീകരണങ്ങൾ അനുവദിക്കില്ല

 ശാസ്‌ത്ര, വിദ്യാഭ്യാസ പ്രസിദ്ധീകരണ രജിസ്ട്രേഷൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ