kejriwal

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഇ.ഡിക്ക് മുന്നിൽ ഇന്നലെ ഹാജരായില്ല. സമൻസ് നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമാണെന്നും ആരോപിച്ച കേജ്‌രിവാൾ, പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. പത്ത് ദിവസത്തെ വിപാസന ധ്യാനത്തിനായി പഞ്ചാബ് ഹോഷിയാർപുരിലെ ധ്യാനകേന്ദ്രത്തിലേക്ക് പോയിരിക്കുകയാണ് കേജ്‌രിവാൾ. ഈ മാസം 30 വരെ അവിടെ തുടരും. നേരത്തേ നവംബർ രണ്ടിന് എത്തണമെന്ന് സമൻസ് നൽകിയിരുന്നെങ്കിലും മദ്ധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുകയായിരുന്നു. കേജ്‌രിവാൾ വിപാസനയ്ക്ക് പിന്നിൽ ഒളിക്കുകയാണെന്നും അറസ്റ്റുണ്ടാകുമോയെന്ന് ഭയപ്പെടുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.