
ന്യൂഡൽഹി : 2024 ജനുവരി 26ലെ 75ാം റിപ്പബ്ലിക് ദിന പരേഡിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചു. റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയാകുന്ന അഞ്ചാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് മാക്രോൺ.
സന്ദർശന വേളയിൽ പ്രതിരോധ സഹകരണം, സിവിൽ ന്യൂക്ലിയർ എനർജി, ബഹിരാകാശ സാങ്കേതിക വിദ്യ, കാലാവസ്ഥ, ഭീകര വിരുദ്ധ പോരാട്ടം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ചയാവും.
ജി 20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ജോ ബൈഡനെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. രാഷ്ട്രീയ തിരക്കുകൾ ഉള്ളതിനാൽ എത്താനാവില്ലെന്ന് ബൈഡൻ അറിയിക്കുകയായിരുന്നു.