p-f-pension

ന്യൂഡൽഹി : ജീവനക്കാരുടെ ഉയർന്ന ഇ.പി.എഫ് പെൻഷൻ നടപടി പൂർത്തിയാക്കാൻ തൊഴിലുടമകൾക്ക് നൽകിയിരിക്കുന്ന സമയപരിധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെ സംശയങ്ങൾ ദൂരീകരിക്കാൻ വെബ്സൈറ്റിൽ സൗകര്യമൊരുക്കി. ഏതെല്ലാം രേഖകളാണ് സമർപ്പിക്കേണ്ടത് തുടങ്ങിയ വിവരങ്ങളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ \\epfindia.gov.in/site_en/FAQ.php വെബ്സൈറ്രിൽ പുതുക്കിയത്. തൊഴിൽദാതാവും ജീവനക്കാരനും സംയുക്തമായി അപേക്ഷ സമർപ്പിക്കുന്നതിന്റെ നടപടികളും വിശദീകരിച്ചു. 2022 നവംബറിലെ സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണിത്. ഹയർ ഓപ്ഷൻ നൽകാൻ ജീവനക്കാർക്ക് നൽകിയിരുന്ന സമയപരിധി ജൂലായ് 11ന് അവസാനിച്ചിരുന്നു.

രേഖകളുടെ അഭാവം

ബാധകമല്ല

 തൊഴിൽദാതാവും ജീവനക്കാരനും ചേർന്ന് നൽകുന്ന ജോയിന്റ് ഓപ്ഷൻ വാലിഡേറ്ര് ചെയ്യാൻ ഓൺലൈൻ അപേക്ഷയാണ് നൽകുന്നതെങ്കിൽ രേഖകളുടെ അഭാവം ചൂണ്ടിക്കാട്ടി നിരസിക്കാൻ റീജണൽ പ്രൊവിഡന്റ് ഫണ്ട് കമ്മിഷണർക്ക് കഴിയില്ല. ഹയർ പെൻഷനിലേക്കുള്ള വിഹിതം തീരുമാനിക്കാൻ ആവശ്യമായ രേഖകൾ കമ്മിഷണർ തൊഴിലുടമയിൽ നിന്ന് ശേഖരിക്കണം.

 പെൻഷനും പെൻഷനബിൾ സാലറിയും കണക്കുകൂട്ടുന്നത് 2014 സെപ്തംബർ ഒന്നിന് മുൻപ് വിരമിച്ചവർ, അതിനുശേഷം വിരമിച്ചവർ എന്ന മാനദണ്ഡം അനുസരിച്ചാണ്

 പെൻഷൻ കുടിശ്ശികയുണ്ടെങ്കിൽ നിലവിലെ നടപടിക്രമങ്ങൾ പാലിച്ച് പെൻഷനേഴ്സിന് കൈമാറും.