pinarayi-vs-governer

ന്യൂഡൽഹി: തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾക്കെതിരായ പൊലീസ് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിൽ നിയമവാഴ്‌ചയില്ലെന്നും ​ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും ആരോപിച്ചു. പൊലീസ് നിസഹായരാണ്. രാഷ്ട്രീയമായി ഉപയോഗിക്കുന്നു. പൊലീസ് എന്തുചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിക്കുന്നു. മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തതിൽ പുതുമയില്ല. കേരളത്തിലെ മാദ്ധ്യമങ്ങൾ ഭയപ്പാടിലാണ്. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത കാര്യങ്ങൾ സംസാരിച്ചാൽ കേസെടുക്കുന്ന സാഹചര്യമാണ്. കാലിക്കറ്റ് സർവകലാശാലയിൽ സെനറ്റ് അംഗങ്ങളെ എസ്.എഫ്.ഐ തടയുന്ന വിഷയത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഗവർണർ ഡൽഹിയിൽ പ്രതികരിച്ചു.