ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നുച്ചയ്‌ക്ക് 12.30ന് ഔദ്യോഗിക വസതിയിൽ ക്രിസ്‌മസ് ആഘോഷിക്കും. കേരളം, ഗുജറാത്ത്, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ ബിഷപ്പുമാർ, പ്രവാസി വ്യവസായികൾ, ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി അടക്കം അമ്പതോളം പേരെ ക്ഷണിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ക്രിസ്‌മസ് ദിനത്തിൽ പ്രധാനമന്ത്രി ഡൽഹി സേക്രട്ട് ഹാർട്ട് കത്രീഡൽ സന്ദർശിച്ച് മരത്തൈ നട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പുകൂടി കണക്കിലെടുത്താണ് ഇത്തവണ ഔദ്യോഗിക വസതിയിലെ ആഘോഷം. ലോക്‌സഭാ സ്‌പീക്കറുടെയും രാജ്യസഭാ അദ്ധ്യക്ഷന്റെയും ആതിഥേയത്വത്തിൽ പാർലമെന്റിൽ ആഘോഷിക്കാൻ ആലോചിച്ചെങ്കിലും സുരക്ഷാവീഴ്‌ചാ സംഭവത്തെ തുടർന്ന് റദ്ദാക്കുകയായിരുന്നു.