
ന്യൂഡൽഹി: പ്രമുഖ ചലച്ചിത്ര സംവിധായകൻ മേജർ രവിയും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവ് സി.രഘുനാഥും ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിൽ പാർട്ടി അംഗത്വമെടുത്ത ഇരുവരും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയെ സന്ദർശിച്ചു. സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. രഘുനാഥ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. മേജർ രവി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.