6,200 കി.മീ. 14 സംസ്ഥാനം
കൂടുതലും ബസിൽ
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ തുടർച്ചയായി രാഹുൽ ഗാന്ധി ജനുവരി 14ന് മണിപ്പൂരിൽ നിന്ന് മുംബയിലേക്ക് ഭാരത് ന്യായ യാത്ര നടത്തും. ഇംഫാലിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഫ്ലാഗ് ഓഫ് ചെയ്യും. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6,200 കിലോമീറ്ററാണ് യാത്ര. സമാപനം മാർച്ച് 20ന് മുംബയിൽ. രണ്ടാം യാത്ര കൂടുതലും പ്രത്യേക ബസിലാണ്. ചിലയിടങ്ങളിൽ മാത്രം പദയാത്ര. കടന്നുപോകുന്ന സംസ്ഥാനങ്ങൾ: മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര.