
ന്യൂഡൽഹി: കൊപ്രയുടെ 2024 സീസണിലെ താങ്ങുവില കൂട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി തീരുമാനിച്ചു. മിൽകൊപ്രയ്ക്ക് 300 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ക്വിന്റലിന് 11,160 രൂപയാകും. ഉണ്ടക്കൊപ്രയ്ക്ക് ക്വിന്റലിന് 250 രൂപ വർദ്ധിപ്പിച്ചതോടെ 12,000 രൂപയാകും. 10 വർഷത്തിനിടെ മിൽകൊപ്രയ്ക്ക് 113 ശതമാനവും ഉണ്ടക്കൊപ്രയ്ക്ക് 118 ശതമാനവും താങ്ങുവില വർദ്ധിപ്പിച്ചു. 2023ൽ 1,493 കോടി രൂപ മുടക്കി 1.33 ലക്ഷം മെട്രിക് ടൺ കൊപ്ര സംഭരിച്ചു.