
ന്യൂഡൽഹി: രാമക്ഷേത്ര നിർമ്മാണത്തിനൊപ്പം നവീകരിച്ച അയോദ്ധ്യ റെയിൽവേ സ്റ്റേഷന് 'അയോദ്ധ്യ ധാം ജംഗ്ഷൻ' എന്നു പേരിടുമെന്ന് ബി.ജെ.പി നേതാവ് ലല്ലു സിംഗ് അറിയിച്ചു. ഡിസംബർ 30ന് അയോദ്ധ്യയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ വിമാനത്താവളവും നവീകരിച്ച സ്റ്റേഷനും ഉദ്ഘാടനം ചെയ്യും.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റെയിൽ ഇന്ത്യ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് ലിമിറ്റഡാണ് സ്റ്റേഷൻ നവീകരിച്ചത്.