ailu

ന്യൂഡൽഹി : ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ 14ാമത് അഖിലേന്ത്യാ സമ്മേളനം കൊൽക്കത്തയിൽ സുപ്രീംകോടതി മുൻ ജഡ്ജി ദീപക് ഗുപ്ത ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാൾ മുൻ നിയമ മന്ത്രി രബിലാൽ മൈത്ര പതാക ഉയർത്തി. സുപ്രീംകോടതി മുൻ ജഡ്ജും സ്വാഗത സംഘം ചെയർമാനുമായ ജസ്റ്റിസ്‌ എ.കെ. ഗാംഗുലി സ്വാഗതം ആശംസിച്ചു. ഓൾ ഇന്ത്യ ലായേഴ്‌സ് യൂണിയൻ ദേശീയ പ്രസിഡന്റ്‌ ബികാശ് രഞ്ജൻ ഭട്ടാചാര്യ അദ്ധ്യക്ഷനായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി പി.വി. സുരേന്ദ്രനാഥ് പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. “നിയമവ്യവസ്ഥയും ജനാധിപത്യവും” എന്ന വിഷയത്തിലെ സെമിനാർ ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മുരളീധർ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 600ൽ അധികം പ്രതിനിധികൾ മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നു. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പോടെ ഡിസംബർ 30ന് സമ്മേളനം സമാപിക്കും.