ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എം.ഫിൽ (മാസ്റ്റർ ഓഫ് ഫിലോസഫി) കോഴ്സ് നിറുത്തലാക്കിയതായി യു.ജി.സി അിയിച്ചു. അടുത്ത അദ്ധ്യയന വർഷം എം.ഫിൽ കോഴ്സ് പ്രവേശനം വാഗ്ദാനം ചെയ്യുന്ന സർവകലാശാലകളുടെ ചതിക്കുഴിയിൽ വീഴരുതെന്നും യു.ജി.സി മുന്നറിയിപ്പ് നൽകി. പല സർവകലാശാലകളും കോഴ്സ് വാഗ്‌ദാനം ചെയ്ത് പരസ്യം നൽകുന്നത് കണ്ടെത്തിയതിനെ തുടർന്നാണിത്.
2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി മാറ്റം വരുത്തിയപ്പോഴാണ് എം.ഫിൽ കോഴ്‌സ് നിറുത്തലാക്കിയത്.